സർവകലാശാലകളെയും കോളേജുകളെയും സംരംഭകത്വ കേന്ദ്രങ്ങളാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2025, 01:32 AM | 1 min read

കോട്ടയം

സർവകലാശാലകളെയും കോളേജുകളെയും സംരംഭകത്വ കേന്ദ്രങ്ങളാക്കി വളര്‍ത്തണമെന്ന് ഉന്നത വിദ്യാഭ്യാസ സെമിനാർ. മന്ത്രി ആർ ബിന്ദു സമീപന രേഖയിൽ വിവിധ നിർദേശങ്ങൾ മുന്നോട്ട്‌ വയ്‌ക്കുന്നു. സർവകലാശാലകളെയും വ്യവസായങ്ങളെയും സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന, ലോകോത്തര ഗവേഷണ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്ന വിജ്ഞാനാധിഷ്ഠിത ഇന്നവേഷൻ കേന്ദ്രമായി കേരളത്തെ മാറ്റണം.  ഇന്നവേഷൻ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായും വ്യവസായ പങ്കാളികളുമായും സഹകരിച്ച് സർവകലാശാലാധിഷ്ഠിത ഇന്നവേഷൻ ഹബ്ബുകൾ, ഇൻകുബേറ്ററുകൾ, ടെക്‌നോളജി പാർക്കുകൾ എന്നിവ സ്ഥാപിക്കാം.  വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലുള്ള വിടവ് പൂർണമായും നികത്തി ലോകോത്തരവും സംയോജിതവും കരിയർ അധിഷ്ഠിതവുമായി ഉന്നതവിദ്യാഭ്യാസരംഗം പരിവർത്തനം ചെയ്യപ്പെടണം.  പ്രതിവർഷം 10,000 അന്താരാഷ്ട്ര വിദ്യാർഥികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 30,000 വിദ്യാർഥികളെയും ആകർഷിക്കാൻ ലക്ഷ്യമിടണം.  എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നാക് വഴിയോ സ്റ്റേറ്റ് അസസ്മൈന്റ്‌ ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ മുഖേനയോ സാധുവായ അക്രഡിറ്റേഷൻ നേടുന്നുണ്ടെന്ന് ഉറപ്പാക്കണം.  സർവകലാശാലകളെയും കോളേജുകളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പഠന ഘടന ഉണ്ടാകണം.  എഐ- അധിഷ്ഠിത അധ്യാപനം, പഠനം, വിലയിരുത്തൽ എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കണം.  ഇന്നവേഷൻ, എന്റർപ്രൈസ് ഹബ്ബുകൾ കുസും, കെഎസ്ഐഡിസി, വ്യവസായങ്ങൾ എന്നിവയുമായി സഹകരിച്ച് എല്ലാ സർവകലാശാലകളിലും ഇൻക്യുബേഷൻ സെന്ററുകൾ ടെക്‌നോളജി ട്രാൻസ്‌ഫർ ഓഫീസുകൾ, സ്റ്റാർട്ടപ്പ് ആക്‌സിലറേറ്ററുകൾ എന്നിവ സംയോജിപ്പിച്ച് ഇന്നവേഷൻ, എന്റർപ്രൈസ് ഹബ്ബുകൾ സ്ഥാപിക്കണം.  ഉന്നതവിദ്യാഭ്യാസത്തിനുയുള്ള നയഗവേഷണ വികസനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതല ഗവേഷണ നയ വിശകലന സ്ഥാപനമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ് ശക്തിപ്പെടുത്തണം.  ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എൻഎസ്‌ക്യുഎഫ്- അലൈൻഡ് സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ കോഴ്‌സുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന കമ്യൂണിറ്റി സ്‌കിൽ ആൻഡ് ഇന്നവേഷൻ ഹബ്ബുകളാക്കി പോളിടെക്‌നിക് കോളേജുകളെ മാറ്റാം.  ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാന അസസ്മെന്റ്‌ ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ, കേരള ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്ക്, സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷുറൻസ് സെൽ എന്നിവ സംയോജിപ്പിച്ച് ത്രിതല ഗുണനിലവാര സംവിധാനം രൂപപ്പെടുത്തണം.



deshabhimani section

Related News

View More
0 comments
Sort by

Home