ആവേശമുണർത്തി സംയുക്ത ട്രേഡ് യൂണിയൻ വാഹന പ്രചാരണ ജാഥ

ചിങ്ങവനം ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഒൻപതിന് നടക്കുന്ന ദേശീയ പണിമുടക്കിന് മന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ കോട്ടയം മണ്ഡലം കമ്മിറ്റി നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് ചിങ്ങവനത്ത് ഉജ്വല തുടക്കം. ചിങ്ങവനം ചന്തക്കവലയിൽ സിഐടിയു ജില്ലാ സെക്രട്ടി അഡ്വ. കെ അനിൽകുമാർ ജാഥ ക്യാപ്‌റ്റനും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ ആർ അജയ്‌ക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. വിജയൻ പള്ളം അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, പി പി ജോയി എന്നിവർ സംസാരിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി എബി കുന്നേപറമ്പിൽ വൈസ് ക്യാപ്റ്റനും, കെടിയുസി എം മണ്ഡലം പ്രസിഡന്റ് ചീനിക്കുഴി രാധാകൃഷ്‌ണൻ മാനേജരുമാണ്. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സി എൻ സത്യനേശൻ, എൻ എൻ വിനോദ്, ടി എസ് രഞ്ജു, സന്തോഷ് ജോസഫ്, പി ജെ വർഗീസ്, ജി ജയകുമാർ, സുനിൽ തോമസ്, വിജയൻ പള്ളം എന്നിവരാണ് ജാഥാംഗങ്ങൾ. ചിങ്ങവനത്ത് നിന്നാരംഭിച്ച ജാഥ പാക്കിൽകവല, കെഎസ്‌ആർടിസി, കളത്തിപ്പടി, കഞ്ഞിക്കുഴി കവല, നാഗമ്പടം സ്‌റ്റാന്റ്, തിരുവാതുക്കൽ, ഇല്ലിക്കൽ, തിരുവാർപ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കുമരകത്ത് സമാപിച്ചു. പുതുപ്പള്ളിയിലും ചങ്ങനാശേരിയിലും നാളെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഒൻപതിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം പുതുപ്പള്ളി മണ്ഡലം വാഹന പ്രചാരണ ജാഥ അഞ്ചിന് ശനിയാഴ്ച പര്യടനം നടത്തും. സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ രാവിലെ ഒൻപതിന് പൂവത്തിളപ്പിൽ ഉദ്ഘാടനംചെയ്യും. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി കെ സുരേഷ്‌കുമാർ ക്യാപ്റ്റനും, എഐടിയുസി ജില്ലാ എക്സിക്യൂട്ടീവംഗം സിബി താളിക്കല്ല് വൈസ് ക്യാപ്റ്റനും, സിഐടിയു ജില്ലാ കമ്മിറ്റിയംഗം എൻ അനിൽകുമാർ മാനേജരുമായുള്ള ജാഥയാണിത്. രാവിലെ 10ന് അയർക്കുന്നം, 11ന് മണർകാട്, 11.30ന് പുതുപ്പള്ളി, 12.30ന് പരുത്തുംപാറ, രണ്ടിന് ഞാലിയാകുഴി, മൂന്നിന് മീനടം, നാലിന് പാമ്പാടി എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അഞ്ചിന് കൂരോപ്പടയിൽ സമാപിക്കും. ജൂലൈ ഒൻപതിലെ ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ശനിയാഴ്‌ച ചങ്ങനാശേരിയിൽ വാഹന പ്രചാരണ ജാഥ നടത്തും. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ സി ജോസഫ് ക്യാപ്‌റ്റനായ ജാഥ എഐടിയുസി ജില്ലാ പ്രസിഡന്റ് ഒ പി എ സലാം ഉദ്‌ഘാടനംചെയ്യും. എഐടിയുസി മണ്ഡലം സെക്രട്ടറി കെ ലക്ഷ്മണൻ വൈസ് ക്യാപ്റ്റനും കെടിയുസി മണ്ഡലം പ്രസിഡന്റ് റെജിമോൻ മാനേജരുമായുള്ള ജാഥയാണ് പര്യടനം നടത്തുന്നത്. ശനി രാവിലെ ഒൻപതിന് വട്ടപ്പള്ളിയിൽ ഒ പി എ സലാം വാഹനജാഥ ഉദ്‌ഘാടനംചെയ്യും. 9.30ന് പുന്നമൂട്. 10ന് കുറിച്ചി ഔട്ട് പോസ്റ്റ്, 10.30ന് ചാലച്ചിറ, 11ന് ഏനാചിറ, 11.30 കുരിശുംമൂട്, 12ന് തെങ്ങണ, മൂന്നിന് മാമ്മൂട്, 3.30ന് കോട്ടമുറി, നാലിന് പായിപ്പാട്, 4.30ന് നാലുകോടി, എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം അഞ്ചിന് കുന്നുംപുറത്ത് സമാപിക്കും.









0 comments