കെഎസ്‌ടിഎ മാർച്ചും ധർണയും സംഘടിപ്പിച്ചു

കെഎസ്ടിഎ നടത്തിയ മാർച്ചും ധർണയും തിരുനക്കരയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്ടിഎ) നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മാമ്മൻ മാപ്പിള ഹാളിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ അവസാനിച്ചു. പൊതുസമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്തു. അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുക, ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റിവച്ചാൽ മറ്റ് നിയമനങ്ങൾ അംഗീകരിക്കുക, എസ്എസ്‌കെ, ഡയറ്റ് സംവിധാനങ്ങളെ തകർക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ പൂർത്തിയാക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്രവിഹിതം വർധിപ്പിക്കുക തുടങ്ങി 36 ആവശ്യങ്ങൾ ഉന്നായിച്ചായിരുന്നു മാർച്ച്. കെഎസ്‌ടിഎ ജില്ലാ വൈസ് പ്രസിഡന്റ് പി എ ജാസ്‌മിൻ അധ്യക്ഷയായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ എം ഷാജഹാൻ, കെ വി അനീഷ് ലാൽ, കെ ജെ പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം പി കെ ഷിബു, ജില്ലാ സെക്രട്ടറി ബിനു എബ്രഹാം, ബിറ്റു പി ജേക്കബ്, പി ആർ പ്രവീൺ, കെ പ്രകാശൻ, സി ടി ഷീനമോൾ, ആർ ധർമകീർത്തി, എസ് എസ് സനു, റീമ വി കുരുവിള, കെ രാജ്‌കുമാർ, ടി രാജേഷ് എന്നിവർ സംസാരിച്ചു. കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി സമാഹരിച്ച ക്യൂബൻ ഫണ്ടും കൈമാറി.









0 comments