ഒഴുക്കിനെതിരെ ഒറ്റക്കെട്ടായി
ജലനിരപ്പിനും മുകളിൽ ജനകീയ കൂട്ടായ്‌മ

എ എസ് മനാഫ്
കോട്ടയം
പ്രളയം തികച്ചും ഒറ്റപ്പെടുത്തിയ തിരുവാർപ്പും കുമരകവും തിരിച്ചുകയറിയത് രക്ഷാപ്രവർത്തനം കൊണ്ടുമാത്രമാണ്. തിരുവാർപ്പ് – ഇല്ലിക്കൽ റോഡ് പൂർണമായും തകർന്നിരുന്നു. വാഹനഗതാഗതവും തടസ്സപ്പെട്ടു. പ്രദേശം പൂർണമായി ഒറ്റപ്പെട്ടു. പള്ളികളിലും അമ്പലങ്ങളിലും ക്യാമ്പുകൾ ആരംഭിച്ചു. എകദേശം 2500 പേരാണ് ക്യാമ്പിൽ കഴിഞ്ഞത്. എന്നാൽ വീണ്ടും ജലനിരപ്പ് ഉയർന്നപ്പോൾ അന്ന് ജില്ലാ സെക്രട്ടറിയായിരുന്നു മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ടോറസിൽ എത്തി ജനങ്ങളെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി. എന്നാൽ അന്ന് തകർന്ന തിരുവാർപ്പ് – ഇല്ലിക്കൽ റോഡ് അഡ്വ. സുരേഷ് കുറുപ്പിന്റെ എംഎൽഎ ഫണ്ടിൽനിന്ന് നാലരക്കോടി മുടക്കി പ്രളയജലം വന്നതിനേക്കാൾ ഉയരത്തിൽ നിർമിച്ചു. ഇവിടത്തെ ഗ്രാമീണ റോഡുകൾ 2019 – 20 ൽ മുഖ്യമന്ത്രിയുടെ തദ്ദേശീയ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പുനർനിർമിച്ചു. കുമരകം പഞ്ചായത്തിലും സമാനരീതിയിൽ പ്രളയത്തിൽ പല റോഡുകളും തകർന്നിരുന്നു. ഇതിൽ പൂർണമായും തകർന്ന പഞ്ചായത്തിലെ മൂന്ന്, ഏഴ് വാർഡുകളിലെ റോഡുകൾ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർനിർമിച്ചു.









0 comments