പൊന്നമ്പിളി പോൽ ഇലയിലേക്ക്‌

ഉപ്പേരി

ഓണവിപണി ലക്ഷ്യമിട്ട് കോട്ടയം നഗരത്തിലെ കടയിൽ ഉപ്പേരി വറുത്ത് കോരുന്ന ജീവനക്കാരൻ

വെബ് ഡെസ്ക്

Published on Aug 23, 2025, 01:20 AM | 1 min read

കോട്ടയം

ചിങ്ങപ്പിറവിയിൽ ഉ‍ൗഞ്ഞാലിടുംപോലെ ഓണക്കാലത്ത്‌ പൊൻവർണനായി നിലയുറപ്പിക്കുന്ന ഉപ്പേരി. മലയാളികൾക്ക്‌ ഉപ്പേരിയില്ലാത്ത ഓണമില്ല, ഉപ്പേരിക്കൊപ്പം പിടിക്കാൻ ശർക്കരവരട്ടിയും റെഡി. ഏത്തക്ക കൊണ്ടുള്ള ഉപ്പേരിയും ശർക്കരവരട്ടിയുമാണ്‌ ഓണക്കാലത്തെ പ്രിയം വിഭവം. എന്നാൽ, ഇത്തവണ പഴം ഉപ്പേരിക്കും ആവശ്യക്കാർ ഏറെയെന്ന്‌ കച്ചവടക്കാർ പറയുന്നു. പണ്ടൊക്കെ വീടുകളിൽ തന്നെ ഉപ്പേരി തയ്യാറാക്കിയിരുന്നെങ്കിലും ഇന്ന്‌ വിപണിയിലാണ്‌ ഉപ്പേരിമേളം. ഓണമിങ്ങെത്തി, 12–ാം നാൾ തിരുവോണം. വിപണിയിൽ വറപൊരികളും സ്ഥാനം പിടിച്ചുകഴിഞ്ഞു. വെളിച്ചെണ്ണയുടെയും ശർക്കരയുടെയും വിലക്കയറ്റം കച്ചവടത്തെ ബാധിച്ചിരുന്നെങ്കിലും ഓണമെത്തിയതോടെ വിപണി കീഴടക്കാനുള്ള ഒരുക്കത്തിലാണ്‌ കച്ചവടക്കാർ. ഓണക്കാലത്തെ ലക്ഷ്യമിട്ട്‌ വൻതോതിൽ വാഴക്കുലകളും എത്തുന്നുണ്ട്‌. ഏത്തക്ക ഉപ്പേരിക്ക്‌ കിലോക്ക് 450 ഉം ശർക്കരവരട്ടിക്ക് 480ഉം രൂപയാണ് നിലവിലെ വില. വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരിക്ക്‌ ആവശ്യക്കാരേറെ ഉള്ളതുകൊണ്ട്‌ തന്നെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ്‌ വ്യാപാരികൾ.



deshabhimani section

Related News

View More
0 comments
Sort by

Home