ഡിവൈഎഫ്‌ഐ യുവതി പ്രതിഷേധം സംഘടിപ്പിച്ചു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവതികൾ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
കോട്ടയം
പീഡനവീരൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവതി പ്രതിഷേധം സംഘടിപ്പിച്ചു. രാഹുലിന് സംരക്ഷണമൊരുക്കുന്ന വി ഡി സതീശനേയും ഷാഫി പറമ്പിലിനെയും തിരിച്ചറിയുക എന്ന മുദ്രാവാക്യവുമുയർത്തി തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറിയറ്റംഗം മീനു സുകുമാരൻ ഉദ്‌ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് അമൃത, ഷാജില ഷാജി, അനീഷ കണ്ണൻ, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് വൈഷ്‌ണവി ഷാജി എന്നിവർ സംസാരിച്ചു.









0 comments