സഖാവ് പി കൃഷ്ണപിള്ളയെ അനുസ്മരിക്കാൻ ജന്മനാട്

വൈക്കം
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് സഖാവ് പി കൃഷ്ണപിള്ളയെ അനുസ്‌മരിക്കാനൊരുങ്ങി ജന്മനാട്. കൃഷ്ണപിള്ള ദിനമായ 19 ന് വൈക്കത്ത് സിപിഐ എം വൈക്കം ഏരിയ കമ്മിറ്റി വിപുലമായ പരിപാടികളണ് ഒരുക്കുന്നത്. സഖാവ് വിടവാങ്ങിയിട്ട് 19 ന് 77 വർഷം പൂർത്തിയാകും. ചരിത്രത്തിന്റെ ഏടുകളിൽ അദ്ദേഹം സമ്മാനിച്ച സമാനതകളില്ലാത്ത പോരാട്ട വീര്യം ഇന്നും ആവേശത്തോടെ ഓർക്കുകയാണ് ജന്മനാട്. പാർടി പ്രവർത്തകരുടെ നേതൃത്വത്തിൽ രാവിലെ ലോക്കൽ, -ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും സംഘടിപ്പിക്കും. ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വൈകിട്ട് വൈക്കത്ത് ബഹുജന റാലിയും റെഡ് വളന്റിയർ മാർച്ചും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. റാലിക്ക് ശേഷം വൈക്കം ബോട്ട് ജെട്ടിയിൽ നടക്കുന്ന സഖാവ് പി കൃഷ്ണപിള്ള, സഖാവ് കെ വിജയൻ അനുസ്മരണ സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം കെ കെ ഷൈലജ എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ എന്നിവർ പങ്കെടുക്കും.









0 comments