നഷ്‌ടങ്ങളെല്ലാം നികത്തി; ദ്രുതഗതിയിൽ

2018ലെ പ്രളയത്തിൽ കുടുങ്ങിയവരെ സിപിഐ എം ജില്ലാ സെക്രട്ടറി ആയിരുന്ന വി എൻ വാസവന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റുന്നു (ഫയൽ ചിത്രം )
ധനേഷ് ഓമനക്കുട്ടൻ
ഏറ്റുമാനൂർ
പ്രളയ വ്യാപ്‌തി അയ്‌മനം, ആർപ്പൂക്കര ഭാഗങ്ങളെ ഒറ്റപ്പെടുത്തി. അനിയന്ത്രിതമായി വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി. നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. റോഡ് ഗതാഗതവും വൈദ്യുതിയും പൂർണമായും തടസ്സപ്പെട്ടു. മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ടു. ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാതെ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടുപോയത് നിരവധി കുടുംബങ്ങളായിരുന്നു. ആർപ്പൂക്കരയിൽ മുട്ടോളം വെള്ളത്തിൽ കെട്ടിഉയർത്തിയ താൽക്കാലിക തറയിലാണ് മരണപ്പെട്ടവരുടെ ശവദാഹം നടത്തിയത്. അയ്‌മനത്ത് മാത്രമായി പതിനഞ്ചോളം ക്യാമ്പുകളായി 500 ഓളം പേർ അഭയം തേടി. ക്യാമ്പുകളിൽ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ തുടങ്ങിയ സന്നദ്ധസംഘടനകൾ ഭക്ഷണവും വസ്ത്രങ്ങളും നൽകി. റോഡുകളും പാലങ്ങളും തകർന്നു. പ്രളയശേഷം അയ്‌മനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പുനരധിവാസ പദ്ധതികൾ രൂപീകരിച്ചു. മന്ത്രി വി എൻ വാസവന്റെ ഇടപെടലിലൂടെ വികസന പദ്ധതികൾ ഏകോപിപ്പിച്ചു. അയ്‌മനം ഒളശ്ശ പാലം, പരിപ്പ് പാലം എന്നിവ പുനർനിർമിച്ചു. കുടയംപടി –പരിപ്പ് റോഡ് ബിഎം ബിസി നിലവാരത്തിലാക്കി. വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ പഞ്ചായത്ത് റോഡുകൾ ഉയർത്തി നിർമിച്ചു. വീടുകളുടെ നാശനഷ്ടങ്ങൾ പരിഹരിച്ചു. പ്രളയശേഷം സർക്കാർ സഹായത്തോടെ ദ്രുതഗതിയിലായിരുന്നു അയ്‌മനത്തെ സാധാരണ ജീവിതം തിരികെ കൈവന്നത്.









0 comments