വിരമിച്ചവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കരുത്: റെയിൽവേ കൺസ്ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ

റെയിൽവേ കൺസ്ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റജി സഖറിയ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
റെയിൽവേയിൽനിന്ന് വിരമിച്ചവരെ ദിവസവേതന അടിസ്ഥാനത്തിൽ വീണ്ടും നിയമിക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് റെയിവേ കൺസ്‌ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ(സിഐടിയു) ജില്ലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇഎംഎസ് മന്ദിരത്തിൽ നടന്ന കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സി എം രാധാകൃഷ്‌ണൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ഐസക് സംഘടനാ റിപ്പോർട്ടും സെക്രട്ടറി ടി എം ഷാജി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഇ വി ജോണി അനുശോചന പ്രമേയവും പി സി ജോസഫ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ട്രഷറർ വി സി സജി കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എം എം ജോണി, കോട്ടയം ബ്രാഞ്ച് സെക്രട്ടറി പി സുധീർ, പി ഐ ബോസ്, പി കെ മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി എം രാധാകൃഷ്‌ണൻ(പ്രസിഡന്റ്), പി സി ജോസഫ്(വൈസ്. പ്രസിഡന്റ്), പി കെ മോഹനൻ(സെക്രട്ടറി), ബിജു വാസു(ജോയിന്റ് സെക്രട്ടറി), ടി എം ഷാജി(ട്രഷറർ) എന്നിവരടങ്ങുന്ന 13 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.









0 comments