കടുത്തുരുത്തി –- പിറവം റോഡ്
കൈലാസപുരത്ത് കലുങ്ക് നിർമാണം തുടങ്ങി

കടുത്തുരുത്തി
മഴക്കാലത്ത് വെള്ളക്കെട്ട് മൂലം യാത്രാദുരിതം നേരിടുന്ന കടുത്തുരുത്തി– പിറവം റോഡിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കൈലാസപുരം ക്ഷേത്രത്തിനു സമീപം കലുങ്ക് നിർമാണം തുടങ്ങി. രണ്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും. കൈലാസപുരം ക്ഷേത്രഭാഗത്ത് വെള്ളക്കെട്ട് മൂലം നേരിടുന്ന പ്രതിസന്ധിക്ക് കലുങ്ക് നിർമാണത്തിലൂടെ പരിഹാരമാകും.
കടുത്തുരുത്തി – പിറവം റോഡിൽ നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ വേഗത്തിലാക്കും. റോഡ് നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഹരിച്ച് അടുത്തഘട്ട നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു. പൊടിശല്യം ഒഴിവാക്കുന്നതിന് വരും ദിവസങ്ങളിൽ റോഡ് വികസന ജോലികൾ നടപ്പാക്കും. കടുത്തുരുത്തി മുതൽ അറുന്നൂറ്റിമംഗലം വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും.









0 comments