പി കെ നാരായണപിള്ളയെ അനുസ്മരിച്ചു

ഏറ്റുമാനൂർ
സിപിഐ എമ്മിന്റെ ആദ്യകാല പ്രവർത്തകനും ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗവും കുമാരനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി കെ നാരായണപിള്ളയുടെ 11–-ാമത് അനുസ്മരണം ചെമ്മനം പടിയിൽ സമുചിതമായി ആചരിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും ചേർന്നു. സിപിഐ എം ജില്ല സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്തു. കുമാരനല്ലൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം ഇ റെജിമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ, ഏരിയ സെക്രട്ടറി ബാബു ജോർജ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി ജയപ്രകാശ്, എം എസ് സാനു, ഇ എസ് ബിജു, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി എം സുരേഷ്, കെ കെ ശ്രീമോൻ, സിഐടിയു ഏരിയ പ്രസിഡന്റ് കെ എൻ രവി എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം വി ആർ പ്രസാദ് സ്വാഗതവും സംഘാടക സമിതി സെക്രട്ടറി കെ ആർ ജയകുമാർ നന്ദിയും പറഞ്ഞു.









0 comments