വാടകയ്ക്കെടുത്ത ടിപ്പറുമായി മുങ്ങിയയാൾ അറസ്റ്റിൽ

വാകത്താനം
വാകത്താനത്ത് വാടകയ്ക്ക് എടുത്ത ടിപ്പറുമായി മുങ്ങിയ പ്രതി അറസ്റ്റിൽ. അമയന്നൂർ പുളിയന്മാക്കൽ കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു(31) ആണ് പിടിയിലായത്. വാകത്താനം സ്വദേശിയുടെ പക്കൽനിന്ന് മാസം 8900 രൂപ വാടകയ്ക്ക് പ്രതി ടിപ്പർ കൈപ്പറ്റിയ ശേഷം കരാറിൻ പ്രകാരമുള്ള വാടകയോ വാഹനമോ ഉടമയ്ക്ക് നൽകാതെ പലയിടങ്ങളിലായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ടിപ്പർ ഉടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ വാകത്താനം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ ഏറ്റുമാനൂർ, വർക്കല, തൊടുപുഴ സ്റ്റേഷനുകളിൽ സമാനമായ കേസുകളും കിടങ്ങൂർ സ്റ്റേഷനിൽ എൻഡിപിഎസ് പ്രകാരമുള്ള കേസും നിലവിലുണ്ട്.









0 comments