പൊൻകുന്നം വർക്കിയുടെ സ്മരണയിൽ നാട്

പാമ്പാടി നവലോകം സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നം വർക്കിയുടെ ഇരുപത്തിയൊന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. പാമ്പാടി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. നവലോകം സാംസ്കാരിക കേന്ദ്രം വൈസ് പ്രസിഡന്റ് കോര മാത്യു അധ്യക്ഷനായി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളായ കെ എം രാധാകൃഷ്‌ണൻ, റെജി സഖറിയ, ഇ എസ് സാബു, വി എം പ്രദീപ്, സി എം മാത്യു, പ്രസന്നൻ ആനിക്കാട്, ഒ സി ചാക്കോ, നവലോകം സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് രാജൻ ജോർജ് പണിക്കർ, പൊൻകുന്നം വർക്കിയുടെ മകൻ ജോണി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യസമ്മേളനത്തിൽ ചെറുകഥാരംഗത്ത് പൊൻകുന്നം വർക്കിയുടെ സമഗ്രസംഭാവനകൾ എന്ന വിഷയത്തിൽ പ്രൊഫ. കെ വി ശശിധരൻ നായർ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് സാഹിത്യചർച്ചയും നടന്നു.









0 comments