2029 സീറ്റുകളിൽ ഒഴിവ്

കോട്ടയം പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 1326പേർ ഇടംപിടിച്ചു. ആകെ 3355 സീറ്റുകളാണുള്ളത്. 2029 സീറ്റുകളിൽ ഒഴിവുണ്ട്. 1443 അപേക്ഷകളാണുള്ളത്. 1419 അപേക്ഷകൾ പരിഗണിച്ചു. 148 എണ്ണം മറ്റ് ജില്ലകളിൽ നിന്നുള്ളതാണ്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരം എട്ടിന് വൈകിട്ട് നാലുവരെ വിദ്യാർഥികൾക്ക് പ്രവേശനംനേടാം. അലോട്ട്മെന്റ് ലഭിച്ചവർ സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽനിന്ന് പ്രിന്റ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകാം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ അലോട്ട്മെന്റുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഒമ്പതിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ ജൂൺ 30 വരെ അവസരം നൽകിയിരുന്നു. സംവരണതത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്.









0 comments