നല്ലോണം സമൃദ്ധം

പെൻഷൻ

ക്ഷേമ പെൻഷനായി ലഭിച്ച തുകയുമായി വെച്ചൂർ താനാട്ടുതറ 
ശാരദ

avatar
സ്വന്തം ലേഖകൻ

Published on Aug 28, 2025, 03:00 AM | 1 min read

കോട്ടയം

അർഹതപ്പെട്ട ഫണ്ടും അരിയും കേന്ദ്രം നിഷേധിച്ചിട്ടും സംസ്ഥാന സർക്കാരിന്റെ കരുതലിൽ ഓണം സമ്പൽ സമൃദ്ധമാക്കാൻ ജില്ലയിലെ ജനങ്ങളും. സാമൂഹ്യ ക്ഷേമ പെൻഷനും മറ്റ്‌ ക്ഷേമനിധിധി ആനുകൂല്യങ്ങളും സർക്കാർ കൈമാറിയതോടെ അത്യധികം ആഹ്ലാദത്തിലാണ്‌ സാധാരണക്കാർ. പെൻഷൻ കുടിശികയുള്ള ഒരു ഗഡു കൂടി നൽകി 3,200 രൂപ എല്ലാവരുടെയും കൈകളിലെത്തുന്നു. തൊഴിലുറപ്പ്‌ തൊഴിലാളികൾക്കുള്ള ഓണ സമ്മാനം വർധിപ്പിച്ച്‌ 1200 രൂപ ലഭിക്കുന്നു. സർക്കാർ സ്‌കീം, കരാർ തൊഴിലാളികൾക്കും വർധിച്ച സഹായം ലഭിക്കുന്നു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വർധിച്ച ബോണസ്‌, ക്ഷാമബത്ത കുടിശികയും ലഭിച്ചു. പെൻഷൻകാർക്കും ഉത്സവ ബത്തയിൽ വർധന. സ‍ൗജന്യ കിറ്റുകളുടെ വിതരണവും തുടങ്ങുന്നു. വിലക്കുറവുമായി സപ്ലൈകോ, കൺസ്യൂമർ ഫെഡ്‌ എന്നിവയുടെ നേതൃത്വത്തിൽ നാടെങ്ങും ഓണച്ചന്തകൾ. ഗ്രാമങ്ങളിൽ സഞ്ചരിക്കുന്ന ചന്തകളും. കുടുംബശ്രീയുടെ പൂക്കടകളും പച്ചക്കറി കടകളും. കുറഞ്ഞ വിലയ്‌ക്ക്‌ പുതുവസ്‌ത്രങ്ങൾ നൽകി സഞ്ചരിക്കുന്ന ഖാദി മേളകൾ. വിപണിയിൽ കോടികൾ പ്രവഹിക്കുമ്പോൾ വൻകിട, ചെറുകിട, വഴിയോര വ്യാപാരവും പൊടിപൊക്കുന്നു. മഴ മാറി നൽക്കുന്ന അന്തരീക്ഷത്തിൽ നാടെങ്ങും ആഹ്ലാദം അലതല്ലുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home