നാലുമണിക്കാറ്റിൽ ഓണാഘോഷം

മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റസിഡൻസിന്റെ നേതൃത്വത്തിൽ നാല് മണിക്കാറ്റിൽ നടന്ന ഓണാഘോഷത്തിൽ ടാറ്റാ പഴം മത്സരത്തിൽ പങ്കെടുക്കുന്ന വീട്ടമ്മ. ഒരേ സമയം ഇടം കൈകൊണ്ട് ടാറ്റ നൽകുകയും വലം കൈകൊണ്ട് പഴംകഴിക്കുന്നതുമാണ് മത്സരം ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ
മണർകാട്
നാലുമണിക്കാറ്റിൽ ഓണാഘോഷം നടന്നു. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു ഉദ്ഘാടനംചെയ്തു. നാലുമണിക്കാറ്റ് പ്രസിഡന്റ് ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് അധ്യക്ഷനായി. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് നാലുമണിക്കാറ്റിൽ നടത്തിയ വന്യസസ്യ പുഷ്പഫല പ്രദർശനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനംചെയ്തു . കോട്ടയം സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥികളാണ് പ്രദർശനമൊരുക്കിയത്. നാലുമണിക്കാറ്റിന്റെ ഗ്രാമ്യ പശ്ചാത്തലത്തിൽ നടന്ന കസേരകളി, റ്റാറ്റാപ്പഴം, സുന്ദരിക്കൊരു പൊട്ടുതൊടൽ, തുടങ്ങിയ ഓണക്കളികളിൽ നിരവധിപേർ പങ്കെടുത്തു. പഞ്ചായത്തംഗങ്ങളായ രാജീവ് രവീന്ദ്രൻ, സിന്ധു അനിൽകുമാർ, നാലുമണിക്കാറ്റിന്റെ സംഘാടകരായ എംഇബി റസിഡൻസ് ട്രഷറർ കെ കെ മാത്യു, സെക്രട്ടറി എം എ മാത്യു എന്നിവർ സംസാരിച്ചു. തിരുവാതിര, കൈകൊട്ടിക്കളി പ്രദർശനവും നടന്നു.









0 comments