താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ വൈക്കത്ത് മഹാസമ്മേളനം

വൈക്കം
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തിവരുന്ന ‘മന്നം നവോത്ഥാന സൂര്യന്‍' പരിപാടിയുടെ സമാപനം കുറിച്ചും യൂണിയന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചും വൈക്കത്ത് മഹാസമ്മേളനം. വലിയകവലയിലെ മന്നം പ്രതിമയില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം ഘോഷയാത്ര നടന്നു. വൈക്കം, ഉദയനാപുരം, ചെമ്പ്, മറവന്‍തുരുത്ത്, ടിവി പുരം, തലയാഴം, വെച്ചൂര്‍, കല്ലറ, മാഞ്ഞൂര്‍, കടുത്തുരുത്തി, ഞീഴൂര്‍, മുളക്കുളം, വെള്ളൂര്‍, തലയോലപ്പറമ്പ് മേഖലകള്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു. സമ്മേളനം എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. വൈക്കം എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ പി ജി എം നായര്‍ അധ്യക്ഷനായി. ഡയറക്ടര്‍ ബോര്‍ഡംഗം പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍, രജിസ്ട്രാര്‍ വി വി ശശിധരന്‍ നായര്‍, കോട്ടയം യൂണിയന്‍ പ്രസിഡന്റ് ബി ഗോപകുമാര്‍, കണയന്നൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. എന്‍ സി ഉണ്ണികൃഷ്ണന്‍, മീനച്ചില്‍ താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി നായര്‍, ഹൈറേഞ്ച് താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് കെ ജയലക്ഷ്മി, യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി വേണുഗോപാല്‍, സെക്രട്ടറി അഖില്‍ ആര്‍ നായര്‍ എന്നിവർ സംസാരിച്ചു.








0 comments