നെഹ്റു ട്രോഫിയിൽ മുത്തമിടാൻ വെള്ളൂരിന്റെ ചുണക്കുട്ടികൾ

നെഹ്റു ട്രോഫി വള്ളംകളിയിൽ ആലപ്പാടൻ ചുണ്ടനിൽ പങ്കെടുക്കുന്ന വെള്ളൂർ ബോട്ട് ക്ലബ്ബ് ടീം അംഗങ്ങൾക്ക് സിപിഐ എം വെള്ളൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗം ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ ഉദ്ഘാടനംചെയ്യുന്നു
തലയോലപ്പറമ്പ്
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന 71–ാ -മത് നെഹ്റു ട്രോഫി വള്ളംകളിയിൽ ആലപ്പാടൻ ചുണ്ടനിൽ വെള്ളൂർ ബോട്ട് ക്ലബ്ബിലെ ചുണക്കുട്ടികൾ തുഴയെറിയാനെത്തും. ഒരു മാസമായി മൂവാറ്റുപുഴയാറിൽ കടുത്ത പരിശീലനമാണ് ടീം നടത്തുന്നത്. നെഹ്റു ട്രോഫിയിൽ മുത്തമിടാനുറച്ചാണ് ടീമിന്റെ യാത്ര.
സിപിഐ എം വെള്ളൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തുഴച്ചിൽകാർക്ക് യാത്രയയപ്പും സ്വീകരണവുംനൽകി. തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ യോഗം ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി എ കെ രജീഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ആർ രോഹിത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി എം രാധാകൃഷ്ണൻ, പി ആർ രതീഷ് കുമാർ, ആർ നികിതകുമാർ, ജയ അനിൽ, അമൽ ഭാസ്കരൻ, വി എ ഷാഹിം എന്നിവർ സംസാരിച്ചു.









0 comments