ശുചീകരണത്തൊഴിലാളികൾക്ക് പെൻഷൻ കൊടുക്കാതെ കോട്ടയം നഗരസഭ
മനഃസാക്ഷി വേണ്ടേ മരുന്നിനെങ്കിലും

കോട്ടയം
കോട്ടയം നഗരസഭയിൽ 30 –- 40 വർഷം പാതയോരങ്ങൾ ശുചീകരിച്ചും നഗരം മാലിന്യമുക്തമാക്കിയും സ്വന്തം ജീവിതം രോഗാതുരമാക്കിയ പാവങ്ങളെയാണ് പെൻഷൻ നൽകാതെ നഗരസഭ ഭരണാധികാരികൾ വെല്ലുവിളിക്കുന്നത്. വിരമിച്ച ശുചീകരണ തൊഴിലാളികൾ അവകാശപ്പെട്ട പെൻഷനായി നഗരസഭയിൽ പ്രതിഷേധമുയർത്തിയിട്ടും ചെയർപേഴ്‌സനടക്കമുള്ളവർ തിരിഞ്ഞുപോലും നോക്കാതെ പിന്തള്ളി. പെൻഷൻ തുക വൈകുന്നതിൽ ചെയർപേഴ്സന്റെയും സെക്രട്ടറിയുടെയും ചേംബറിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും നിങ്ങളാരാ എന്ന ഭാവമായിരുന്നു ഭരണാധികാരികൾക്ക്. പണം കിട്ടിയിട്ട് വേണം പലർക്കും മരുന്ന് വാങ്ങാനും, വാടക നൽകാനും. നേരത്തെ മാസത്തിന്റെ ആദ്യ ആഴ്ചയിൽതന്നെ പെൻഷൻ കിട്ടുമായിരുന്നു. എന്നാൽ ഇപ്പോൾ 20–-ാം തീയതി ആയാലും കിട്ടില്ല. ഉദ്യോഗസ്ഥരുടെ പടിക്കൽ കയറിയിറങ്ങിയിട്ടും പരിഹാരമില്ലാത്ത അവസ്ഥ. പെൻഷൻ വാങ്ങുന്ന ഭൂരിഭാഗംപേരും പ്രായാധിക്യം മൂലമുള്ള രോഗങ്ങളാൽ വലയുന്നവരാണ്. പലരും ആശ്രയിക്കുന്നത് ഈ പെൻഷൻതുകയാണ്. ഇക്കൂട്ടത്തിൽ കാൻസർ രോഗത്താൽ വലയുന്നവരുടെ കുടുംബാംഗങ്ങളും ഉണ്ട്.









0 comments