വെളിയന്നൂർ ദേശാഭിമാനി വായനശാലയ്‌ക്ക് പുതിയ മന്ദിരം

പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും പുതിയ മന്ദിരവും മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
പനമറ്റം
വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും പുതിയ ഇരുനിലമന്ദിരവും മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്‌തു. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷനായി. ഫോട്ടോ അനാച്ഛാദനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയിയും ഓഡിറ്റോറിയം ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജനും നടത്തി. ആദ്യകാല പ്രവർത്തകരെ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ആദരിച്ചു. വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖരെ പഞ്ചായത്തംഗങ്ങളായ എസ് ഷാജി, എം ആർ സരീഷ്‌കുമാർ, സിനിമോൾ കാക്കശേരിൽ തുടങ്ങിയവർ ആദരിച്ചു. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി ഹരികൃഷ്ണൻ, എസ് രാജീവ്, രാജീവ് സദാനന്ദൻ, സ്മിത ആർ നായർ, എസ് സന്ദീപ് ലാൽ, വായനശാല പ്രസിഡന്റ് കെ എൻ രാധാകൃഷ്ണപിള്ള, സെക്രട്ടറി പി എസ് രാജീവ്, പി വിജയൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലെ അവാർഡ് ജേതാക്കളായ അനിൽ രാധാകൃഷ്ണൻ, ഡോ. സജീവ് പള്ളത്ത്, ഡോ. മുഹമ്മദ് യൂസഫ് തുടങ്ങിയവരെ അനുമോദിച്ചു.









0 comments