മീനടം അവറാമിയുടെ ധീരസ്മരണയിൽ നാട്

മീനടം അവറാമി രക്തസാക്ഷി ദിനാചരണം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യുന്നു
മീനടം
മീനടം അവറാമിയുടെ 51–ാം രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക്ശേഷം സിപിഐ എം നേതൃത്വത്തിൽ മീനടം മാളികപ്പടിയിൽ നടത്തിയ രക്തസാക്ഷി ദിനാചരണം കേന്ദ്ര കമ്മിറ്റിഅംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മിറ്റി അംഗം സുഭാഷ് പി വർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എൻ വിശ്വനാഥൻ, ഇ കെ കുര്യൻ, കെ എസ് ഗിരീഷ്, സതീഷ് വർക്കി, മീനടം ലോക്കൽ സെക്രട്ടറി സന്തോഷ് വർക്കി, ലോക്കൽ കമ്മിറ്റി അംഗം കെ ആർ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. അവറാമിയുടെ സഹോദരൻ ബേബിയെയും, അടിയന്തരാവസ്ഥ കാലത്തെ സമര പോരാളി തമ്പിയെയും ചടങ്ങിൽ ശൈലജ പൊന്നാട അണിയിച്ച് ആദരിച്ചു.









0 comments