കുടുംബശ്രീ ഓണം വിപണനമേള 30മുതൽ

ചങ്ങനാശേരി
കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള 30മുതൽ സെപ്തംബർ മൂന്നുവരെ ചങ്ങനാശേരി പി എം ജെ ഗ്രൗണ്ടിൽ സംഘടിപ്പിക്കും. ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെ ചങ്ങനാശേരി നഗരസഭാ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിലാണ് ഈവർഷത്തെ ജില്ലാതല ഓണം വിപണനമേള. 30ന് രാവിലെ 9.30ന് ജോബ് മൈക്കിൾ എംഎൽഎ ഉദ്‌ഘാടനംചെയ്യും. നഗരസഭാ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അധ്യക്ഷനാകും. ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ ആദ്യവില്പന നടത്തും. കുടുംബശ്രീ ജില്ലാമിഷൻ, നബാർഡ് എന്നിവരുടെ സഹകരണത്തോടെയാണ് മേള. ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ചിപ്സ്, നാടൻ പലഹാരങ്ങൾ, കറിപൗഡറുകൾ, ധാന്യപ്പൊടികൾ, വെളിച്ചെണ്ണ, അച്ചാറുകൾ, കരകൗശല വസ്തുക്കൾ, ഏത്തക്കുല, പുളി, പപ്പടം, സോപ്പ്, സോപ്പ് ഉൽപന്നങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ലഭ്യമാണ്. 15ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ കുടുംബശ്രീ ഓണക്കിറ്റ് 750രൂപ നിരക്കിൽ ലഭിക്കും. പായസമേളയും അച്ചാർ മേളയും ഒരുക്കിയിട്ടുണ്ട്. ദിവസവും കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളുമുണ്ട്. വിജ്ഞാനകേരളം ഒരുലക്ഷം തൊഴിൽ പദ്ധതിയുടെ ഭാഗമായി പ്രത്യേക രജിസ്ട്രേഷൻ കൗണ്ടറും പ്രവർത്തിക്കും.









0 comments