പൊതുജനാരോഗ്യ സംരക്ഷണ
സദസുമായി കെഎസ്‌കെടിയു

KSKTU District Committee Public Health Protection Meeting

കെഎസ്‌കെടിയു നേതൃത്വത്തിൽ വൈക്കത്ത് സംഘടിപ്പിച്ച സംരക്ഷണ സദസ്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം
അഡ്വ. പി കെ ഹരികുമാർ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 18, 2025, 01:18 AM | 1 min read

വൈക്കം

സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി പൊതുജനാരോഗ്യ സംരക്ഷണ സദസ്‌ സംഘടിപ്പിച്ചു. വൈക്കം സ്വകാര്യ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ ഉദ്ഘാടനംചെയ്തു. കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ് പി വി സുനിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, ട്രഷറർ എം പി ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ പി ജയൻ, കെ എൻ നടേശൻ, എൻ സുരേഷ് കുമാർ, തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് വി കെ രവി, കടുത്തുരുത്തി ഏരിയ സെക്രട്ടറി ബെന്നി ജോസഫ്, കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവംഗം കുഞ്ഞപ്പൻ, കർഷകസംഘം ഏരിയ സെക്രട്ടറി ടി ടി സെബാസ്റ്റ്യൻ, സിഐടിയു ഏരിയ പ്രസിഡന്റ് പി വി പുഷ്കരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കവിത റെജി, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ കെ ശശികുമാർ, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി കെ ആനന്ദവല്ലി എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു വൈക്കം ഏരിയ സെക്രട്ടറി ഒ എം ഉദയപ്പൻ സ്വാഗതവും തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ വിജയൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home