സ്വാഗതസംഘം രൂപീകരിച്ചു
കെഎസ്‌എഫ്‌ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്

കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കോട്ടയം സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
കെഎസ്‌എഫ്‌ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 11, 12 തീയതികളിൽ കോട്ടയത്ത് ചേരും. സമ്മേളനം നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ജില്ലാ സെകട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് സേവ്യർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി ജയപ്രകാശ്, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ, കെഎസ്‌എഫ്‌ഇ എസ്‌എ(സിഐടിയു) ജനറൽ സെക്രട്ടറി എസ് മുരളികൃഷ്‌ണപിള്ള, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവംഗം കെ വി അനീഷ് ലാൽ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പ്രവീൺ, എംജി യൂണിവേഴ്‌സിറ്റി അസോ. സെക്രട്ടറി സുരേഷ്, ജോസുകുട്ടി, വി പി ശ്രീരാമൻ, കെ എം ഷാജി, സുരേന്ദ്ര ബാബു, മണികണ്ഠൻ, എസ് സജു, കെഎസ്‌എഫ്‌ഇ ഒയു ജനറൽ സെകട്ടറി എസ് അരുൺ ബോസ്, ജില്ലാ പ്രസിഡന്റ് പി എൻ സതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ കെ ബാലൻ, മന്ത്രി വി എൻ വാസവൻ, വൈക്കം വിശ്വൻ, കെ ജെ തോമസ്, കെ അനിൽകുമാർ, കെ സുരേഷ് കുറുപ്പ്, റെജി സഖറിയ, എസ് മുരളീകൃഷ്ണപിള്ള(രക്ഷാധികാരികൾ), ടി ആർ രഘുനാഥൻ(ചെയർമാൻ), എസ് അരുൺബോസ്(ജനറൽ കൺവീനർ), പി ആർ ബൈജു(ട്രഷറർ), ജോയി സേവ്യർ(കൺവീനർ).









0 comments