എൽഡിഎഫ് നൽകിയത് 709 കോടി; യുഡിഎഫ് 89 കോടി

യുഡിഎഫ് ഭരണത്തിൽ മെഡിക്കൽ കോളേജിൽ പുതിയ ഒരു ബ്ലോക്ക് പോലും നിർമിച്ചില്ല. അഞ്ചു വർഷത്തിൽ ആകെ അനുവദിച്ചത് 89 കോടി രൂപ മാത്രം. എല്‍ഡിഎഫ് കാലത്ത് 2016 മുതൽ -21 വരെ 142 കോടിയും. 2021 മുതൽ -ഇതുവരെ 567 കോടി രൂപയും നൽകി. പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്ക് (2018), ഫാര്‍മസി ബ്ലോക്ക്(2023), സര്‍ജിക്കല്‍ ബ്ലോക്ക്(2025), സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്(40 ശതമാനം നിര്‍മാണം പൂര്‍ത്തിയായി), കാര്‍ഡിയോളജി ബ്ലോക്ക്(2025) എന്നിവ നിർമിച്ചു. കെട്ടിടം അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഒന്നും ചെയ്യാത്തതെന്തേ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഭരണം കഴിഞ്ഞില്ലേ എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മറുപടി. ഉപയോഗശൂന്യമായ ശുചിമുറി ഇടിഞ്ഞുവീണത് കോൺഗ്രസിൽ ഗ്രൂപ്പുപോരിനും ആയുധമായി. തിരുവഞ്ചൂരിനെ കടത്തിവെട്ടി പ്രമാണിയാകാനുള്ള അഭ്യാസമാണ് ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസങ്ങളിൽ നടത്തിയത്.









0 comments