റോബോട്ടിക്സ് ആൻഡ് 
എഐ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2025, 01:47 AM | 1 min read

പാമ്പാടി

പാമ്പാടി കെജി കോളേജിലെ ഫിസിക്സ് വിഭാഗം ഐഇഡിസി, ഐഐസി, ഇഡി ക്ലബ്‌ എന്നിവ കോട്ടയം ഐഹബ് സ്കൂൾ ഓഫ് ലേണിങ്ങിന്റെ ഉപവിഭാഗമായ എവർഷൈൻ എഐ ആൻഡ് റോബോട്ടിക്സ് സെന്ററുമായിചേർന്ന് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൾ പ്രൊഫ. ഡോ. റെന്നി പി വർഗീസ് അധ്യക്ഷനായി. ശബരിനാഥ് വർക്ക്ഷോപ്പിന് നേതൃത്വംനൽകി. ഫിസിക്സ് വിഭാഗം അധ്യാപകരായ അർച്ചന കർത്ത, ഡോ. അനിറ്റ് എലിസബത്ത്, ഡോ. ആർ രതീഷ്, ദീപ്തി രാമകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ പഠനവിഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനംനൽകി. തുടർന്ന് വിദ്യാർഥികൾ ലളിതമായ റോബോട്ടിക് മോഡലുകളും നിർമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home