കേരള കെയർ
അരികിലുണ്ട്, നിങ്ങൾക്കൊപ്പം


സ്വന്തം ലേഖകൻ
Published on Jul 14, 2025, 01:12 AM | 1 min read
കോട്ടയം
വയോജനങ്ങൾക്കും അവശതയനുഭവിക്കുന്നവർക്കും തൊട്ടരികിൽ സേവനമെത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കേരള കെയർ പാലിയേറ്റീവ് കെയർ ഗ്രിഡിൽ ജില്ലയിൽ രജിസ്റ്റർചെയ്തത് 13,339 പേർ. മേയ് അവസാനം ആരംഭിച്ച് ജൂലൈ 10 വരെയുള്ള കണക്കാണിത്. വെള്ളിയാഴ്ച മാത്രം 40 പേർ രജിസ്റ്റർ ചെയ്തപ്പോൾ 179 രോഗികളെ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. ആകെ 27,431 ഗൃഹസന്ദർശനം ഇതുവരെ പൂർത്തിയാക്കി. സർക്കാർ–- സർക്കാരിതര സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ തദ്ദേശ–- ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ആയിരങ്ങൾക്കാണ് ആശ്വാസമേകുന്നത്. സേവനം നൽകാൻ തയ്യാറായി ജില്ലയിലെ 88 സർക്കാർ സ്ഥാപനങ്ങളും 42 എൻജിഒകളും കേരളാ കെയറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവഴിയാണ് രോഗികൾക്ക് വൈദ്യസഹായം ഉൾപ്പെടെ ലഭ്യമാക്കുന്നത്. രജിസ്റ്റർ ചെയ്തവരിൽ 8076 സ്‌ത്രീകളും 5241 പുരുഷൻമാരുമാണ്. മറ്റ് വിഭാഗങ്ങളിൽ നിന്നായി 22 പേരുമുണ്ട്. 71–- 80 വയസിന് ഇടയിലുള്ളവരാണ് കൂടുതൽ, 3987 പേർ. 81–- 90 വയസിനിടയിലുള്ള 3549 പേരും 90 വയസിന് മുകളിലുള്ള 1260 പേരുമുണ്ട്. 18 വരെ –- 58, 19–- 36 വരെ 133, 31–-40 വരെ 208, 51–-60 വരെ 1267, 61–-70 വയസ് വരെ 2374 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കിടപ്പ് രോഗികൾക്ക് പരിചരണത്തോടൊപ്പം മാനസിക, -സാമൂഹിക പിന്തുണ ഉറപ്പാക്കാനും പാലിയേറ്റീവ് കെയർ ഗ്രിഡ് വഴിയൊരുക്കും.









0 comments