മുല്ലപ്പെരിയാർ ജലനിരപ്പ് 136.35 അടിയായി

കുമളി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതിൽ കുറഞ്ഞ് ബുധൻ രാവിലെ ആറിന് 136.35 അടിയിലെത്തി. ജലനിരപ്പ് പകൽ നാലിന് 136.25 അടിയിലേക്ക് കുറഞ്ഞു. റൂൾകർവ് പ്രകാരം തമിഴ്നാടിന് 10 വരെ 136.30 അടി വെള്ളം സംഭരിക്കാൻ കഴിയും. ബുധൻ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ സെക്കൻഡിൽ അണക്കെട്ടിലേക്ക് 2310 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 2115 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ ഇടുക്കിയിലേക്ക് സെക്കൻഡിൽ 341 ഘനയടി വീതം വെള്ളം തുറന്നുവിട്ടു. ഇത് ബുധൻ രാവിലെ ആറിന് 286 ഘനയടിയിലേക്കും വൈകുന്നേരം നാലോടെ 163 ഘനയടിയിലേക്കും കുറച്ചു. ബുധൻ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 2.4 മില്ലിമീറ്ററും തേക്കടിയിൽ 1.4 മില്ലിമീറ്ററും കുമളിയിൽ രണ്ട് മില്ലിമീറ്ററും മഴപെയ്തു.









0 comments