തിരുവാതുക്കൽ ഇരട്ടക്കൊലപാതകം
86 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കോട്ടയം
തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിന്റെ കുറ്റപത്രം പൊലീസ് ബുധനാഴ്ച കോടതിയിൽ സമർപ്പിച്ചു. സംഭവം നടന്ന് 86 ദിവസത്തിനകമാണ് കോട്ടയം വെസ്റ്റ് പൊലീസ് കോട്ടയം മജിസ്‌ട്രേറ്റ് കോടതിയിൽ 1,100 പേജുള്ള കുറ്റപത്രം സമപ്പിച്ചത്. 67 സാക്ഷികളും 49 രേഖകളും പൊലീസ് ഹാജരാക്കി. കഴിഞ്ഞ ഏപ്രിൽ 22നാണ് തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി കെ വിജയകുമാർ(64), ഭാര്യ ഡോ. മീര(60) എന്നിവരെ മുൻ ജീവനക്കാരനായ അസം സ്വദേശി അമിത് ഉറാങ്(30) കൊലപ്പെടുത്തിയത്. വിജയകുമാറിനോടും ഭാര്യയോടും അമിതിനുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ച് കയറൽ, മോഷണം, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതി നിലവിൽ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിലാണ്.









0 comments