വർണാഭമായി സ്വാതന്ത്ര്യദിനാഘോഷം

ജില്ലാ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ- മന്ത്രി ജെ ചിഞ്ചുറാണി ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കുന്നു
കോട്ടയം
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ജില്ലയിലെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സ്‌കൂളുകളുടെയും നേതൃത്വത്തിൽ പതാക ഉയർത്തലും റാലിയും മധുരവിതരണവും നടന്നു. തദ്ദേശസ്ഥാപനങ്ങളിലും വിവിധ ഓഫീസുകളിലും ദേശീയപതാക ഉയർത്തി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല ആഘോഷ ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകി. മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കലക്ടർ ചേതൻകുമാർ മീണ, ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ്, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എഡിഎം എസ് ശ്രീജിത്ത്, സബ് കലക്ടർ ആയുഷ് ഗോയൽ എന്നിവർ പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിന് മന്ത്രി വി എൻ വാസവൻ പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ പതാക ഉയർത്തി. എംജി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ ദേശീയ പതാക ഉയര്‍ത്തി.









0 comments