സ്വാതന്ത്ര്യദിനാഘോഷം മന്ത്രി ജെ ചിഞ്ചുറാണി പതാക ഉയർത്തും

കോട്ടയം
ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ വെള്ളി രാവിലെ വിപുലമായ പരിപാടികളോടെ കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടക്കും. രാവിലെ 8.35ന് ആരംഭിക്കും. ഒമ്പതിന് മന്ത്രി ജെ ചിഞ്ചുറാണി പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിക്കും. പരേഡിൽ 25 പ്ലാറ്റൂണുകൾ പങ്കെടുക്കും. ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി ശ്രീജിത്താണ് പരേഡ് കമാൻഡർ. പൊലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എൻസിസി എസ്‌പിസി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് എന്നിവയ്‌ക്കൊപ്പം രണ്ടു ബാൻഡ് പ്ലാറ്റൂണുകളും പരേഡിൽ അണിനിരക്കും. പരേഡ് വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണംചെയ്യും.









0 comments