വീട്ടമ്മയെ കഴുത്തറുത്ത്‌ കൊന്നു; 
ഭർത്താവ്‌ കസ്റ്റഡിയിൽ

ലീന ജോസ്

ലീന ജോസ്

avatar
സ്വന്തം ലേഖകൻ

Published on Oct 10, 2025, 01:20 AM | 1 min read

തെള്ളകം (ഏറ്റുമാനൂർ)

ഏറ്റുമാനൂർ തെള്ളകത്ത്‌ വീട്ടമ്മയെ കഴുത്തറുത്ത്‌ കൊന്നു. ഭർത്താവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. തെള്ളകം ഡെക്കാത്തലണിന്‌ സമീപം പൂഴിക്കുന്നേൽ ലീന ജോസി (55)നെയാണ്‌ ബുധൻ രാത്രി 12.30ന്‌ അടുക്കളയോട്‌ ചേർന്ന സ്ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌. ഭർത്താവ്‌ ജോസ്‌ ചാക്കോ(63)യെ പൊലീസ്‌ ചോദ്യം ചെയ്യുകയാണ്‌. കൊലപാതകം നടത്തിയത്‌ വീട്ടിലുള്ളവർ തന്നെയാണെന്ന്‌ വ്യക്തമായതായി ജില്ലാ പൊലീസ്‌ മേധാവി എ ഷാഹുൽ ഹമീദ്‌ പറഞ്ഞു. ലീനയുടേത്​ ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിലെ ആഴത്തിലുള്ള മുറിവും തുടർന്നുള്ള രക്തസ്രാവവുമാണ്​ മരണകാരണമെന്ന്​ കണ്ടെത്തി. സംഭവസമയം ലീനയും ഭർത്താവും ഇളയ മകൻ തോമസുകുട്ടിയും ഭർതൃപിതാവ്‌ ചാക്കോയുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. മൂത്ത മകൻ ജെറിൻ ജോസ്‌ മെഡിക്കൽ കോളേജിന്‌ സമീപം ഹോട്ടൽ നടത്തുകയാണ്‌. ഇയാൾ രാത്രി 12.30ഓടെ വീട്ടിലെത്തിയപ്പോഴാണ്‌ അമ്മയെ മരിച്ചനിലയിൽ കണ്ടത്‌. ഇ‍ൗ സമയം അകത്ത്‌ കിടന്ന അച്ഛനെ ജെറിനാണ്‌ വിളിച്ച്‌ കൊണ്ടുവരുന്നത്‌. ഇവർ തന്നെയാണ്‌ വിവരം പൊലീസിനെയും മുനിസിപ്പൽ ക‍ൗൺസിലറെയും അറിയിക്കുന്നത്‌. ഉടൻ ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്തെത്തി വേണ്ട മുൻകരുതലകൾ എടുത്തിരുന്നു. രാവിലെ ഫോറൻസിക്‌ വിദഗ്‌ധരും ഡോഗ്‌ സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മാനസിക വെല്ലുവിളി നേരിടുന്ന ലീന വീട്ടുകാരുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന്‌ നാട്ടുകാർ പറഞ്ഞു. മൃതദേഹം സംക്രാന്തി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home