കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ നിർമാണത്തിന് 2.40 കോടി

കാഞ്ഞിരപ്പള്ളി
പതിറ്റാണ്ടുകളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഫയര്‍ സ്റ്റേഷന്‍ കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 2.40 കോടി എംഎല്‍എ ഫണ്ടിൽനിന്ന് അനുവദിച്ച് ഉത്തരവായതായി ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് അറിയിച്ചു. ഫയര്‍ സ്റ്റേഷന്‍ തുടക്കകാലം മുതല്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല സീസണ്‍ ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സിന്റെ സേവനം അത്യന്താപേക്ഷിതമായ പ്രദേശമാണ്. സ്വന്തമായി കെട്ടിടം എന്നത് ദീര്‍ഘകാല ആവശ്യമായിരുന്നു. ജലലഭ്യതയുള്ളതും കെട്ടിടനിര്‍മാണത്തിന് അനുയോജ്യവുമായ സ്ഥലവും കണ്ടെത്തുന്നതിന് വ്യാപക അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി മണിമല റോഡില്‍ മണ്ണാറക്കയം ഭാഗത്ത് റോഡ് നിര്‍മാണത്തിന് 17.70 സെന്റ് സ്ഥലം കണ്ടെത്തുകയായിരുന്നു. എത്രയും വേഗം പുതിയ കെട്ടിടം പണിത് കാഞ്ഞിരപ്പള്ളിയില്‍ തന്നെ ഫയര്‍ സ്റ്റേഷന്‍ നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.









0 comments