പാലാ ഡിവിഷനിൽ തകർന്നത്‌ 200 വൈദ്യുതിത്തൂണുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2025, 02:05 AM | 1 min read

പാലാ

കെഎസ്‌ഇബി പാലാ ഡിവിഷനിൽ കീഴിൽ വിവിധ പഞ്ചായത്തുകളിലായി ഇരുനൂറോളം വൈദ്യുതിത്തൂണുകൾ തകർന്നു. പാലാ, പൈക, കിടങ്ങൂർ, രാമപുരം, മരങ്ങാട്ടുപ്പിള്ളി, ഈരാറ്റുപേട്ട, പിണ്ണാക്കനാട് സെക്ഷനുകളിലാണ്‌ ഏറെയും നാശം. വൈദ്യുതിത്തൂണുകൾ ഒടിഞ്ഞും സപ്ലൈലൈൻ തകർന്നും വിതരണം തടസപ്പെട്ട പ്രദേശങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചു. പ്രതിസന്ധി പരിഹരിക്കാനുള്ള പ്രവർത്തനങ്ങളോട്‌ ഉപഭോക്താക്കൾ സഹകരിക്കണമെന്ന്‌ അധികൃതർ അറിയിച്ചു. കാലവർഷ കെടുതികളിൽപ്പെട്ട്‌ വൈദ്യുതി അപകടം ഒഴിവാക്കുന്നതിന് പരമാവധി ജാഗ്രത പുലർത്തണം. വൈദ്യുതിലൈനുകൾ പൊട്ടിയും അപകടകരമായ നിലയിൽ താണുകിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ അതത് സെക്ഷൻ ഓഫീസിലോ കൺട്രോൾ റൂമിലോ എമർജൻസി 949601 01 01 എന്ന നമ്പറിലോ അറിയിക്കണം. സെക്ഷനുകളിൽ ബന്ധപ്പെടേണ്ട നമ്പർ: പാലാ 9496008269, 04822 212477. പൈക 9496008261, 225240. കിടങ്ങൂർ 9496008253, 254165. രാമപുരം 9496008284, 260254. മരങ്ങാട്ടുപിള്ളി 9496008276, 251013. ഭരണങ്ങാനം 9496008273, 236217. കൊല്ലപ്പള്ളി 9496008287, 247000. ഈരാറ്റുപേട്ട 9496008236, 272448. പൂഞ്ഞാർ 9496008249, 274658. തീക്കോയി 9496012339, 281800. പിണ്ണാക്കനാട്‌ 9496008245, 04828 235261. കൺട്രോൾറൂം 9496008230.



deshabhimani section

Related News

View More
0 comments
Sort by

Home