സിഐടിയു ജില്ലാ ജനറൽ കൗൺസിൽ

കോട്ടയം
സിഐടിയു ജില്ലാ ജനറൽ കൗൺസിൽ സാഹിത്യ പ്രവർത്തക സഹകരണസംഘം(എസ്‌പിസിഎസ്) ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഏളമരം കരീം ഉദ്ഘാടനംചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് റെജി സഖറിയ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥൻ, അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ജി രമ രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ഹരികുട്ടൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി കെ സുരേഷ്‌കുമാർ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഗണേശൻ നന്ദിയും പറഞ്ഞു. വിവിധ യൂണിയനുകളിലെ തൊഴിലാളികളുടെ ദേശാഭിമാനി വരിസംഖ്യ എളമരം കരീം ഏറ്റുവാങ്ങി.









0 comments