ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട: 47.15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു

ചങ്ങനാശേരി
ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 47.15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപെട്ടു. ചങ്ങനാശേരി എക്‌സൈസ് സിഐ ആദർശ് എസ് ബിയുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ചുനടത്തിയ റെയിഡിലാണ് 47.15 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ചങ്ങനാശേരി പുഴവാതുകരയിൽ നടുതലമുറിപറമ്പിൽ മുഹമ്മദ് ഷാനവാസി(31)നെ പ്രതിയാക്കി എക്‌സൈസ് കേസെടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനായി വീട്ടിലെത്തിയപ്പോൾ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് പ്രതി ഓടി രക്ഷപെടുകയായിരുന്നു. പ്രതി മുമ്പും സമാനകേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ കണ്ടുപിടിക്കാനായി അന്വേഷണം ഊർജിതമാക്കിയതായി സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥരായ ബിനോയ് കെ മാത്യു, എസ് സുരേഷ്, ടി സന്തോഷ്, എ എസ് വിശാഖ്, നിത്യ വി മുരളി, റോഷി വർഗീസ് എന്നിവർ ഡ്രൈവിൽ പങ്കെടുത്തു.









0 comments