പ്രതിനിധി സമ്മേളനം
നാളെ കെജിഎൻഎ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

കോട്ടയം
കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ(കെജിഎൻഎ) ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്‌ച തുടക്കമാകും. രാവിലെ 10ന് വി ആർ രാമൻ കുട്ടി സ്‌മാരക മന്ദിരത്തിൽ നടക്കുന്ന ജില്ലാ കൗൺസിൽ കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം വി ആർ രാജു ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം രാജശ്രീ അധ്യക്ഷയാവും. ജില്ലാ സെക്രട്ടറി ടി കെ സഫ്‌തർ റിപ്പോർട്ടും ജില്ലാ ട്രഷറർ എം എസ് ബീന വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ചർച്ചയ്ക്കും മറുപടിക്കും ശേഷം ഭാരവാഹി തെരഞ്ഞെടുപ്പ്. ചൊവ്വ രാവിലെ 8.30ന് എ വി റസൽ നഗറിലാണ്(എസ്‌പിസിഎസ് ഹാൾ, കോട്ടയം) പ്രതിനിധി സമ്മേളനം. രജിസ്‌ട്രേഷൻ 9.30ന്, പതാക ഉയർത്തൽ. 10ന് സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്യും. പകൽ രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് ടി ജെ മായ അധ്യക്ഷയാവും. ഫ്ലോറൻസ് നൈറ്റിങ് ഗേൾ അവാർഡ് ജേതാവ് സിന്ധു പി നാരായണനെയും കെജിഎൻഎ സംസ്ഥാന കായിക മത്സരവിജയികളെയും ചടങ്ങിൽ അനുമോദിക്കും.









0 comments