'സൈബർ സെക്യൂരിറ്റിയും എത്തിക്കൽ ഹാക്കിങും'; സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: യൂത്ത് സ്‌റ്റാർട്ടപ്പ് ഫെസ്‌റ്റിവലായ ‘മാവാസോ’യ്ക്ക് മുന്നോടിയായി സൈബർ സെക്യൂരിറ്റിയും എത്തിക്കൽ ഹാക്കിങും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് കോളേജിൽ നടന്ന സെമിനാറില്‍ ടെക് ബൈ ഹാർട്ടിൻ്റെ സീനിയർ സൈബർ സെക്യൂരിറ്റി അനലിസ്റ്റും സൈബർ ഫോറന്‍സിക് വിദഗ്ധനുമായ ആര്‍ ധനൂപ് വിഷയം അവതരിപ്പിച്ചു.

മാറിയ കാലത്ത് സുരക്ഷിതത്വം സൈബറിടങ്ങളിലൂന്നി നിൽക്കണമെന്ന് രാജ്യം തീരുമാനിക്കേണ്ട സമയം അതിക്രമിച്ചതായി ധനൂപ് പറഞ്ഞു. സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ചും ഹാക്കിങിനെ കൈകാര്യം ചെയേണ്ടത് എങ്ങനെയെന്നും വിദ്യാർഥികളെ ബോധവത്കരിച്ചു. മികച്ച പ്രതികരണമാണ് സെമിനാറിന് ലഭിച്ചത്.

ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാവാസോ മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്താണ് നടക്കുന്നത്.









0 comments