ബസുകളിൽ സമൂഹ്യവിരുദ്ധർക്ക് സംരക്ഷണം

ബിഎംഎസിനെതിരെ സിഐടിയു മാർച്ചിൽ പ്രതിഷേധം ഇരമ്പി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2025, 02:21 AM | 1 min read

പാലാ

സ്വകാര്യ ബസ്‌ ജീവനക്കാരെന്ന വ്യാജേന ഗുണ്ടാ, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ സംരക്ഷിക്കുന്ന ബിഎംഎസ്‌ നേതൃത്വത്തിന്റെ നിലപാടിനെതിരെ സിഐടിയു മാർച്ചിൽ പ്രതിഷേധം ഇരന്പി. സ്വകാര്യ ബസിൽ യാത്രാ ആനുകൂല്യം നിഷേധിച്ച്‌ വിദ്യാർഥിനിയെ കൈയേറ്റം ചെയ്‌ത്‌ അധിക്ഷേപിക്കുകയും ചോദ്യം ചെയ്‌ത എസ്‌എഫ്‌ഐ ഭാരവാഹികളെ ക്രൂരമായി മർദിക്കുകയും ചെയ്‌ത ബസ്‌ ജീവനക്കാരെ അറസ്‌റ്റ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ ബസ്‌ തൊഴിൽ മേഖലയിൽ സമാധാനാന്തരീക്ഷം തകർക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ പരിപാടിയിൽ മഴയെ അവഗണിച്ചും വൻ പ്രതിഷേധമാണ്‌ ഉയർന്നത്‌. സിഐടിയു പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്‌ആർടിസി ജങ്‌ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ തൊഴിലാളികളും സ്‌ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന്‌ ജനങ്ങൾ അണിനിരന്നു. കൊട്ടാരമറ്റം ബസ്‌ സ്‌റ്റാൻഡിൽ ചേർന്ന പ്രതിഷേധ യോഗം സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ലാലിച്ചൻ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ ജോയി കുഴിപ്പാല അധ്യക്ഷനായി. സിപിഐ എം പാലാ ഏരിയ സെക്രട്ടറി സജേഷ്‌ ശശി, സിഐടിയു ഏരിയ സെക്രട്ടറി ടി ആർ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗം അനിതാ ലക്ഷ്മി, കുര്യാക്കോസ്‌ ജോസഫ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home