അഞ്ചുവിളക്കിന്റെ നാടിന് ആവേശമായി സിബിസി ട്രയൽ തുടങ്ങി

സിബിസി ചമ്പക്കുളത്തിന്റെ ട്രയൽ പരിശീലനം ചങ്ങനാശ്ശേരി അതിരൂപത മുഖ്യ വികാരി ജനറാൽ ഫാ. ആന്റണി എത്തക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 16, 2025, 01:12 AM | 1 min read
ചങ്ങനാശേരി
നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന സിബിസി ചങ്ങനാശേരി ക്ലബ് ചമ്പക്കുളം ചുണ്ടനിൽ ട്രയൽ പരിശീലനം തുടങ്ങി. കന്നി അങ്കത്തിൽത്തന്നെ നെഹ്റുട്രോഫിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ട്രയൽ ഉദ്‌ഘാടനത്തിന് ആരാധകർ നിരവധിയാണ് എത്തിയത്. ചെത്തിപ്പുഴ റേഡിയോ മീഡിയ വില്ലേജാണ് ക്ലബിന്റെ നേതൃത്വം. കിടങ്ങറ സെന്റ് ഗ്രോഗോറിയോസ് പള്ളിയിൽ നടന്ന ചടങ്ങിൽ ചങ്ങനാശേരി അതിരൂപത മുഖ്യവികാരി ജനറാൽ ഫാ. ആന്റണി എത്തക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്‌തു. രാഷ്ട്രീയ വ്യവസായ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബോട്ട്ക്ലബിന്റെ ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ മുഖ്യപ്രഭാഷണം നടത്തി. ബോർഡ് ഓഫ് ഡയറക്ടർസ് ആയ ഷാജി മാത്യു പാലാത്ര, ടോമി തോമസ് അർക്കാഡിയ, ഗിരീഷ് കോനാട്ട്, അഡ്വ. പി എസ് ശ്രീധരൻ, എച്ച് മുസമ്മിൽ, ടിൻസു മാത്യു എൽസോൾ, ടോമി സി വാടയിൽ, ടോണി സി കല്ലുകളം, ഡോ. ജോസഫ് തോമസ് മെഡ്ലോഞ്ചസ്, സി എം മാത്യു സിവി ടെക്ക്, ഷാജൻ ഓവേലിൽ, സോനു പതാലിൽ, ജോർജുകുട്ടി കട്ടപ്പുറം, ജോസഫ് എബ്രഹാം തെക്കേക്കര ഷാജൻ ഓവേലിൽ എന്നിവർ സംസാരിച്ചു. കിടങ്ങറ പള്ളി വികാരി ഫാ. സിറിൽ ചേപ്പില സ്വാഗതം പറഞ്ഞു.









0 comments