മെഡിക്കൽ കോളേജിൽ മധുരം വിളമ്പി ഡിവൈഎഫ്‌ഐ

കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയപൂർവം പൊതിച്ചോറിനൊപ്പം പായസം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്ക്ക് സി തോമസ്
കോട്ടയം
അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിൽ നാടിന്റെ ആഘോഷത്തിനൊപ്പം ചേർന്ന് ഡിവൈഎഫ്‌ഐയും. കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്ക് മധുരം വിളമ്പിയാണ് ഡിവൈഎഫ്‌ഐ ചരിത്രനിമിഷത്തിനൊപ്പം പങ്കുചേർന്നത്. ഹൃദയപൂർവം പൊതിച്ചോറ് വിതരണത്തിനൊപ്പമായിരുന്നു പായസവിതരണം. കേന്ദ്ര കമ്മിറ്റിയംഗം ജെയ്‌ക് സി തോമസ് ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അനീഷ് ആന്ദ്രയോസ്, ജില്ലാ സെക്രട്ടറിയറ്റംഗം റിജേഷ് കെ ബാബു, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് അരുൺ, ശ്യാമില ഷാജി എന്നിവർ നേതൃത്വം നൽകി.









0 comments