കായികതാരങ്ങളെയും കോളേജുകളെയും അനുമോദിച്ചു

കായിക മേഖലയില്‍ മികവു പുലര്‍ത്തിയ കോളേജുകളെയും താരങ്ങളെയും അനുമോദിക്കുന്ന ചടങ്ങ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
കായികമേഖലയില്‍ മികവുപുലര്‍ത്തിയ കോളേജുകളെയും താരങ്ങളെയും മഹാത്മാഗാന്ധി സര്‍വകലാശാല അനുമോദിച്ചു. മന്ത്രി വി എന്‍ വാസവന്‍ ഉദ്‌ഘാടനംചെയ്‌തു. വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ അധ്യക്ഷനായി. മുന്‍ രാജ്യാന്തര കായികതാരങ്ങളായ ഷൈനി വിത്സനും വിത്സന്‍ ചെറിയാനും വിശിഷ്ടാതിഥികളായി. സിന്‍ഡിക്കറ്റംഗങ്ങളായ അഡ്വ. റെജി സക്കറിയ, പി ഹരികൃഷ്ണന്‍, ഡോ. ബിജു തോമസ്, എ എസ് സുമേഷ്, ഡോ. ടി വി സുജ, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി എം ശ്രീജിത്, സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആൻഡ് സ്‌പോര്‍ട്‌സ് സയന്‍സസ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് സേവ്യര്‍, കെ കെ സ്വാതി എന്നിവര്‍ സംസാരിച്ചു.









0 comments