ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാ മത്സരം ഇന്ന്‌

ആനന്ദമാക്കാം അറിവുത്സവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2025, 02:30 AM | 1 min read

കോട്ടയം

​അറിവിൻ പോരാട്ടത്തിലേക്ക്‌ ജാലകം തുറന്ന്‌ അക്ഷരമുറ്റത്ത്‌ മിന്നിത്തിളങ്ങാൻ പ്രതിഭകൾ ഇന്നെത്തും. പ്രതീക്ഷകൾ വാനോളമുയർത്തി അറിവിന്റെ ആവേശം നെഞ്ചിലേറ്റുന്ന അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാമത്സരം ഞായറാഴ്ച നാട്ടകം ഗവ. കോളേജിൽ നടക്കും. ഉപജില്ലയിൽ വിജയിച്ച മിടുക്കരായ പ്രതിഭകൾ വിജ്ഞാനോത്സവ വേദിയിൽ എത്തുമ്പോൾ മികച്ച പ്രകടനങ്ങളും വാശിയേറിയ മൂഹൂർത്തങ്ങളും കാണാം. നാട്ടകം ഗവ. കോളേജിൽ ഞായർ രാവിലെ പത്തിന്‌ സംവിധായകൻ ജോൺപോൾ ജോർജ്‌ ഉദ്‌ഘാടനംചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ മുഖ്യാതിഥിയാകും. രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. ഉപജില്ലയിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ജില്ലയിൽ പങ്കെടുക്കുക. ജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനംനേടുന്നവർക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാം. ജില്ലാ വിജയികളിൽ ഒന്നാംസ്ഥാനക്കാർക്ക് 10,000 രൂപയും രണ്ടാംസ്ഥാനക്കാർക്ക് 5,000 രൂപയും ഉപഹാരവും സർട്ടിഫിക്കറ്റും സമ്മാനിക്കും. വാക്കുകൾ കൊണ്ട് തീപാറുന്ന പ്രസംഗമത്സരം ഇതിനോടൊപ്പം നടക്കും. ഒന്നാമത്‌ എത്തുന്ന വിദ്യാർഥികൾക്ക്‌ സംസ്ഥാന തലത്തിൽ പങ്കെടുക്കാം. വെൻകോബ് പ്രൈസ് സ്പോൺസറും മൈജി ഡിജിറ്റൽ പാർട്‌നറും ഗ്ലോബൽ അക്കാദമി എഡ്യൂക്കേഷണൽ പാർട്‌നറും കിലോ ബസാർ മുഖ്യ പ്രായോജികരുമാണ്‌. എൻഎസ് ഹോസ്പിറ്റൽ, ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്, കേരള ബാങ്ക്, ഫ്ളോറാ ഫാൻടാസിയ, നിക്ഷാൻ ഇലക്ട്രോണിക്സ്, വിസ്മയ, എൻആർഇ, ധർമ്മപ്രിയ ഫിനാൻസ്, സവാരി, ബാങ്ക് ഓഫ് ബറോഡ, ആന്റണീസ് അക്കാദമി എന്നിവർ സഹപ്രായോജികരുമാണ്. ടാലന്റ് ഫെസ്റ്റിനോടനുബന്ധിച്ച്‌ സയൻസ്‌ പാർലമെന്റുമുണ്ടാകും. വിദ്യാർഥികളിൽ ശാസ്‌ത്രബോധം വളർത്താൻ ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കുന്ന സയൻസ്‌ പാർലമെന്റിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ്‌ അവസരം. ‘ശാസ്ത്ര പുരോഗതിയുടെ നാൾവഴികൾ’ എന്ന വിഷയത്തിൽ എംജി സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ ജയചന്ദ്രൻ ക്ലാസെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Home