നിറയും പച്ചപ്പ്, വിളയും നാടാകെ

സമഗ്ര പച്ചക്കറി ഉൽപാദനയജ്ഞത്തിന്റെ ഭാഗമായി പച്ചക്കറിക്കൃഷി നടത്തുന്ന കൃഷിയിടം
കോട്ടയം
പച്ചക്കറി ഉൽപ്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയവഴിയില്‍. പദ്ധതിയുടെ ഭാഗമായി ഈവര്‍ഷം അധികമായി 679 ഹെക്ടറിൽ കൃഷി വ്യാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലയ്ക്കാവശ്യമായതില്‍ 35ശതമാനം കുറവ് പച്ചക്കറികളേ നിലവില്‍ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുള്ളൂ. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവശ്യമായവ ഇവിടെ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പിന്റെയും തദ്ദേശ ഭരണ വകുപ്പിന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് യജ്ഞം ആരംഭിച്ചത്. ഗുണമേന്മയുള്ളതും വിഷരഹിതവുമായ പച്ചക്കറികള്‍ ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകള്‍ തിരഞ്ഞെടുത്താണ് കൃഷി ചെയ്യുന്നത്. ഇതിനായി കൃഷിവകുപ്പ് 3.8 കോടി രൂപയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 4.1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.









0 comments