മൂഴൂർ ഗവ. ആയുർവേദ ആശുപത്രി
ഐപി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്

മൂഴൂർ ഗവ. ആയുർവേദ ആശുപത്രിയിലെ ഐ പി ബ്ലോക്ക്
അകലക്കുന്നം അകലക്കുന്നം പഞ്ചായത്തിലെ മൂഴൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഐ പി ബ്ലോക്കിന്റെ പണി പൂർത്തിയായി. വ്യാഴം പകൽ 3ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷനാകും. മുൻ എംഎൽഎ ഉമ്മൻചാണ്ടിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപയും ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് കെട്ടിടം പൂർത്തിയാക്കിയത്. മൂന്നുനില കെട്ടിടത്തിലുള്ള ഐപി ബ്ലോക്കിൽ 30 കട്ടിലുകൾ സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചകർമ ചികിത്സ ഉൾപ്പടെയുള്ള കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ഐപി ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. സമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനംചെയ്യും.









0 comments