മൂഴൂര്‍ ആയുര്‍വേദ ആശുപത്രി ഐപി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 04, 2025, 01:58 AM | 1 min read

അകലക്കുന്നം അകലക്കുന്നം പഞ്ചായത്തില്‍ മൂഴൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച ഐപി ബ്ലോക്ക്‌ നാടിന്‌ സമർപ്പിച്ചു. ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമുള്ള തുക കൊണ്ടാണ് മുപ്പത് കിടക്കകളുള്ള മൂന്നുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട്, ഭാരതീയ ചികിത്സാവകുപ്പ് ഡിഎംഒ ഡോ. ജെറോം വി കുര്യന്‍, ദേശീയ ആയുഷ് മിഷന്‍ ഡിഎംഒ ഡോ. ശരണ്യ ഉണ്ണികൃഷ്ണന്‍, ആരോഗ്യ സ്ഥിരംസമിതി അംഗങ്ങളായ ജാന്‍സി ബാബു, ശ്രീലത ജയന്‍, ജേക്കബ് തോമസ്, ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് എൻജിനിയര്‍ ലൗലി റോസ് കെ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോബി ജോമി, അശോക് പൂതമന പഞ്ചായത്ത് സെക്രട്ടറി സജിത് മാത്യൂസ്, പഞ്ചായത്തംഗങ്ങളായ ടെസി രാജു, ജീന ജോയി, മാത്തുക്കുട്ടി ആന്റണി, സീമാ പ്രകാശ്, സിജി സണ്ണി, ജോര്‍ജ്ജ് തോമസ്, ഷാന്ററി ബാബു, കെ കെ രഘു എന്നിവരും ബെന്നി വടക്കേടം, രാജശേഖരന്‍ നായര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടോമി മാത്യു ഈരുരിക്കല്‍, അഡ്വ. ബിജു പറമ്പകത്ത്, ജെയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍, എം എ ബേബി, ഉണ്ണികൃഷ്ണന്‍, വിപി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം സ്വാഗതവും, ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി വിശ്വന്‍ നന്ദിയും പറഞ്ഞു. ജില്ലാ നിര്‍മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ പണി നടത്തിയത്. പരേതയായ മറിയാമ്മ ആന്റണി തുളുമ്പന്‍മാക്കാലാണ് സ്ഥലം സൗജന്യമായി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Home