ആംബുലൻസ് തടഞ്ഞ ചാണ്ടി ഉമ്മനെതിരെ കേസ്

കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ബിന്ദുവിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎയെ ഒന്നാംപ്രതിയാക്കി ഗാന്ധിനഗർ പൊലീസ് കേസെടുത്തു. യാത്രാതടസം ഉണ്ടാക്കിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. എംഎൽഎയെ കൂടാതെ വിഷ്‌ണു വിജയൻ, ജെയ്‌ജി, യദുകൃഷ്‌ണൻ, ഗൗരിശങ്കർ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസെടുത്തു. വൈകിട്ട് ആറരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുഡിഎഫ് സംഘം ആംബുലൻസ് തടഞ്ഞത്. ഗാന്ധിനഗർ പൊലീസ് ഇടപെട്ട് ഇവരെ ബലമായി മാറ്റിയതിനു ശേഷമാണ് ആംബുലൻസിന് വഴിയൊരുക്കിയത്.









0 comments