ബാബുരാജ് വാര്യർക്ക് യാത്രാമൊഴി

ബാബുരാജ് എ വാര്യരുടെ മൃതദേഹത്തിൽ മന്ത്രി ആർ ബിന്ദു അന്തിമോപചാരം അർപ്പിക്കുന്നു
ഏറ്റുമാനൂർ
എംജി യൂണിവേഴ്സിറ്റി റിട്ട. ജോയിന്റ് രജിസ്ട്രാർ ബാബുരാജ് എ വാര്യർക്ക് നാട് യാത്രമൊഴിയേകി. ഇടതുപക്ഷ സംഘടനകളിലും പൊതു പ്രവർത്തനത്തിലും സജീവ സാനിധ്യമായിരുന്ന ബാബുരാജ് എ വാര്യർക്ക് ആദരാഞ്ജലി അർപ്പിക്കാൻ അനവധിയാളുകളാണ് ഏറ്റുമാനൂരിലെ ജയവിഹാർ വീട്ടിലെത്തിയത്. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ, സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എൻ വേണുഗോപാൽ, റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് സാനു, ഇ എസ് ബിജു, അഡ്വ. വി ജയപ്രകാശ്, ഏരിയ സെക്രട്ടറി ബാബു ജോർജ്, മുൻ എംപിമാരായ അഡ്വ. കെ സുരേഷ് കുറുപ്പ്, തോമസ് ചാഴികാടൻ, എംജി വിസി പ്രൊഫ. ഡോ. അരവിന്ദകുമാർ, മുൻ വിസി പ്രൊഫ. ഡോ. സാബു തോമസ്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി അജിത്കുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. മോഹന ചന്ദ്രൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.









0 comments