എരുമേലി മാസ്റ്റർ പ്ലാൻ: സർവകക്ഷിയോഗം ചേർന്നു

എരുമേലി
ഓരോ വർഷവും ലക്ഷക്കണക്കിന് ശബരിമല തീർഥാടകർ വന്നുപോകുന്ന എരുമേലിയിൽ കൂടുതൽ സൗകര്യമേർപ്പെടുത്താൻ മാസ്റ്റർ പ്ലാൻ പദ്ധതിക്ക് രൂപരേഖയായി. പദ്ധതിക്ക് സംസ്ഥാന സർക്കാർ 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എരുമേലി പഞ്ചായത്തും തിരുവിതാകൂർ ദേവസ്വം ബോർഡുമായി കൂടിയാലോചിച്ചാണ് മാസ്റ്റർ പ്ലാൻ പദ്ധതി തയ്യാറാക്കുക. എരുമേലി വലിയമ്പലത്തിലും -കൊച്ചമ്പലത്തിലും സൗകര്യങ്ങൾ ഏർപ്പെടുത്തുക, എരുമേലി പട്ടണത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുക, കൂടുതൽ റിങ് റോഡുകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് പദ്ധതികൾ. മന്ത്രി വി എൻ വാസവൻ പ്രത്യേകം താൽപ്പര്യമെടുത്താണ് എരുമേലി മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിവേദനം നൽകുകയും ചെയ്തിരുന്നു. എരുമേലി പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗം അസ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനംചെയ്തു. പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷയായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഐ അജി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ, പി ആർ ഹരികുമാർ (വ്യാപാരി വ്യവസായി സമിതി), ജോസ് പഴയതോട്ടം, ബിനോ ജോൺ ചാലക്കുഴി, രവീന്ദ്രൻ എരുമേലി എന്നിവർ സംസാരിച്ചു.









0 comments