ആർഎസ്‌എസ് ക്യാന്പിലെ ലൈംഗിക പീഡനം
സമഗ്രാന്വേഷണം വേണം ഡിവൈഎഫ്‌ഐ

അനന്ദു അജിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പൊൻകുന്നത്ത് നടത്തിയ പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
പൊൻകുന്നം
ആർഎസ്എസ് ക്യാമ്പിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടശേഷം യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും പ്രതികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി പൊൻകുന്നത്ത് പ്രതിഷേധയോഗം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനംചെയ്തു. ആർഎസ്‌എസ് ക്യാമ്പിൽ ക്രൂരമായ ലൈംഗിക പീഡനം നേരിട്ടുവെന്ന് ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടശേഷം കോട്ടയം വഞ്ചിമല ചാമക്കാലയിൽ അനന്ദു അജി(24) കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ് നായർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വൈഷ്ണവി ഷാജി, ബ്ലോക്ക് പ്രസിഡന്റ് എസ് ദീപു, സെക്രട്ടറി ബി ഗൗതം, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ഷാമില ഷാജി, ശ്രീകാന്ത് പി തങ്കച്ചൻ എന്നിവർ സംസാരിച്ചു.









0 comments